Saturday, October 30, 2010

Makane ninnodu

മകനേ നിന്നോട്

ഒന്നു നീ ഓര്‍ക്കുക നിന്‍ അധരത്തിലെ
മഞ്ഞുനീര്‍ തുള്ളികള്‍ മെല്ലെ മറഞ്ഞിടും
തേന്‍കണം ഇറ്റുന്ന ചുണ്ടു വരണ്ടിടും
പൂവിതളാകുന്ന കൈവിരല്‍ തുമ്പിലും
കാലത്തിന്‍ ഞൊറിവുകള്‍ ചിത്രം വരച്ചിടും
സ്ഫുടമാര്‍ന്നു ചൊരിയുന്ന മധുരമാം ഭാഷണം
വിറയാര്‍ന്ന നേര്‍ത്ത വിലാപങ്ങളായിടും
ചടുലമാം നിന്ടെ ചലങ്ങളൊക്കെയും
ഗതിമന്ദമായ ദീര്‍ഘ പ്രയാണങ്ങളായിടും
വാര്‍ദ്ധക്യമെന്ന ആ ജീവസായഹ്നത്തില്‍
അന്നൊരുപക്ഷേ നീ തനിച്ചായിടും
നിന്‍ സഖി പോലും അരികിലുണ്ടാവില്ല
കയ്പു നിറഞൊരാവാര്‍ദ്ധക്യകാലത്തില്‍
നീ വാടി തളര്‍ന്നൊരു പൂവായ് തീര്‍ന്നിടും
ഈ ചെറുമൊട്ടുകള്‍ വിടര്‍ന്ന പൂക്കളായ് മാറിടും
അന്നു ഞാന്‍ ഉണ്ടാവില്ലതുനിശ്ചയമെങ്കിലും
കണ്ണുനീരാല്‍ നീ എന്‍ പാദങ്ങള്‍ കഴുകിടും
ഇന്നെനിക്കു നീ ഏകിയോരീ വാസസ്ഥാനമാം
ചവറ്റുകുട്ടയില്‍ നിന്നിടം കാണുന്നു ഞാന്‍
എങ്കിലുമെന്‍ ഹൃത്തടം മന്ത്രിക്കുന്നു എന്‍
ചോരയാണു നീ എന്‍ പേറ്റുനോവാണു നീ
വരരുതീഗതിയെന്‍ മകനേ നിനക്കൊരൊക്കലും
അതീ മാതൃഹൃദയത്തിനു താങ്ങവതലൊരുനാളും