Saturday, October 29, 2011

Sunday, October 2, 2011

തെരുവു ബാല്യം


ഉമ്മറപ്പടിയില്‍ നിന്നു ചിണുങ്ങിയ കുഞ്ഞു മകളെ എന്‍ പൊന്നൊമനയെ

നല്ലൊരു സമ്മാനം വാങ്ങിവരാം നിനക്കിന്നു തിരികെ ഞാന്‍ വരും നേരത്ത്

എന്നു പറഞ്ഞു ചിരിപ്പിച്ചവളെ ഞാന്‍ മെല്ലെ നടന്നു മേല്പ്പാലത്തിന്നടിയിലൂടെ

കീശയിലാകെയുള്ളന്‍പതു രൂപാനോട്ടാല്‍ എന്തു ഞന്‍ വാങി തരുമെന്റെ പൈതലേ

എന്ന വിചാരത്തില്‍ മുങ്ങി മുഴുകി ഞന്‍ മുന്‍പോട്ടു മെല്ലെ നടന്നു പോയീടവേ

പിന്‍വിളി കേട്ടു തിരിഞ്ഞു നോക്കിയ നേരം കണ്ടു ആ കുഞ്ഞു കരതലം

നീട്ടിയാചിച്ചിടും ദൈന്യതയാര്‍ന്നൊരു പിന്ചു ബാല്യത്തിനെ...

കൈയില്‍ പിടിച്ചോരാ കിഴിഞ്ഞ ഭിക്ഷാപാത്രത്തെക്കാള്‍ വേദന തോന്നിപ്പിക്കും അവന്റെ രൂപമിപ്പൊള്‍

അമ്മ തന്‍ ദുഗ്ദം കൊതിക്കും ചൊടികളും ജ്ടരാഗ്നിയാല്‍ തളരും മിഴികളും

ഇവനാണു നാളെ തന്‍ വാഗ്ദാനമെന്നു മഹാന്‍മാര്‍ പുകഴ്ത്തും നാളത്തെ തലമുറ

ഊള്ളില്‍ തിളച്ച വികാരത്താല്‍ വാത്സല്യത്താല്‍ നീട്ടിയ കയ്യില്‍ പിടിച്ച മാത്രയില്‍

കൈ വിടുവിച്ചോടിയവനമ്മതന്‍ പിന്നിലൊളിച്ചു നിന്നു.

നൊന്തു പെറ്റൊരീ കുഞ്ഞിനെ ഭിക്ഷയാചിപ്പിക്കുന്നുവൊ എന്നു ശകാരിച്ചവളെ ഞാന്‍

അതു കേട്ടനേരം ചൊന്നാളവളെന്നോടു വയ്യ ഈ അസുര ജന്മത്തെ പേറുവാന്‍

കൊല്ലാന്‍ കഴിഞ്ഞീല മകനായ് പിറന്നു പോയില്ലേ, മനമിങ്കല്‍ സഹതാപം ഇരമ്പുന്നു എന്നാകില്‍

മാന്യദേഹമെ കൊണ്ടു പൊവുക നിന്‍ വര്‍ഗ്ഗത്തില്‍ ഒരുവനേകിയ ഈ ജന്മത്തേകൂടി...

ചെറുതായി ഒരു മാത്രയെങ്കിലും ഞാന്‍ ആ തെരുവു പെണ്ണിന്‍ മുന്‍പില്‍

കുനിഞ്ഞ ശിരസ്സോടെ നടന്നു നീങ്ങും നേരം കെട്ടു ഞാന്‍ അസഭ്യശരങ്ങളും ശകാരങ്ങളും

പിന്തുടര്‍നെത്തിയ കുഞ്ഞു വിരല്‍ സ്പര്‍ശത്തിന്‍ പ്രേരണ

കഴിഞ്ഞീല ചരിക്കുവാനൊട്ടും തനുവിനും എന്‍ മനസ്സിനും.

തരിക നിന്‍ കുഞ്ഞിനെ വളര്‍ത്തിടാം ഞാന്‍ മകനായ് എന്നും

പറഞ്ഞു തീരുംമുന്‍പേ ചൊല്ലിയാ പെണ്ണളാവള്‍ എന്‍ അന്നത്തിന്‍ അംശമാണവനിന്ന്

തരിക അവനു പകരമായ് എന്തെകിലും എന്‍ കൈയ്യില്‍

മാതൃത്ത്വമെന്ന മൂന്നക്ഷരത്തിന്‍ അര്‍ത്ഥമോ നാരീ നീയും,

അചഛനുപേക്ഷിച്ചിട്ടും പെറ്റു പോറ്റിയൊരമ്മേ നമിക്കുന്നു ഞാന്‍ ആ പാദം വൈകിപോയെന്നാകിലും

കൊടുത്തു ഞാന്‍ എന്‍ കയ്യില്‍ ആകെയ്യുള്ളന്‍പതു രൂപ

മകളേ നിനക്കിതാ എന്‍ അമൂല്യമാം സമ്മാനം,സ്നേഹിക്ക ഇവനെക്കൂടി

പിറക്കാത്തൊരനുജനായ് എന്നും