Saturday, October 30, 2010

Makane ninnodu

മകനേ നിന്നോട്

ഒന്നു നീ ഓര്‍ക്കുക നിന്‍ അധരത്തിലെ
മഞ്ഞുനീര്‍ തുള്ളികള്‍ മെല്ലെ മറഞ്ഞിടും
തേന്‍കണം ഇറ്റുന്ന ചുണ്ടു വരണ്ടിടും
പൂവിതളാകുന്ന കൈവിരല്‍ തുമ്പിലും
കാലത്തിന്‍ ഞൊറിവുകള്‍ ചിത്രം വരച്ചിടും
സ്ഫുടമാര്‍ന്നു ചൊരിയുന്ന മധുരമാം ഭാഷണം
വിറയാര്‍ന്ന നേര്‍ത്ത വിലാപങ്ങളായിടും
ചടുലമാം നിന്ടെ ചലങ്ങളൊക്കെയും
ഗതിമന്ദമായ ദീര്‍ഘ പ്രയാണങ്ങളായിടും
വാര്‍ദ്ധക്യമെന്ന ആ ജീവസായഹ്നത്തില്‍
അന്നൊരുപക്ഷേ നീ തനിച്ചായിടും
നിന്‍ സഖി പോലും അരികിലുണ്ടാവില്ല
കയ്പു നിറഞൊരാവാര്‍ദ്ധക്യകാലത്തില്‍
നീ വാടി തളര്‍ന്നൊരു പൂവായ് തീര്‍ന്നിടും
ഈ ചെറുമൊട്ടുകള്‍ വിടര്‍ന്ന പൂക്കളായ് മാറിടും
അന്നു ഞാന്‍ ഉണ്ടാവില്ലതുനിശ്ചയമെങ്കിലും
കണ്ണുനീരാല്‍ നീ എന്‍ പാദങ്ങള്‍ കഴുകിടും
ഇന്നെനിക്കു നീ ഏകിയോരീ വാസസ്ഥാനമാം
ചവറ്റുകുട്ടയില്‍ നിന്നിടം കാണുന്നു ഞാന്‍
എങ്കിലുമെന്‍ ഹൃത്തടം മന്ത്രിക്കുന്നു എന്‍
ചോരയാണു നീ എന്‍ പേറ്റുനോവാണു നീ
വരരുതീഗതിയെന്‍ മകനേ നിനക്കൊരൊക്കലും
അതീ മാതൃഹൃദയത്തിനു താങ്ങവതലൊരുനാളും

Friday, July 25, 2008

NINTE ORMAKKU




നിന്‍റെ ഓര്‍മ്മക്ക്

വിജനമാമൊരീ ഇടവഴിയില്‍ ഞാന്‍ തനിയെ ദൂരെ നടന്നു പോയീടുംപോള്‍
എന്‍ ഓര്‍മ്മകളില്‍ നിറയുന്നു നിന്‍ മുഖം നിറയെ സ്വപ്നങള്‍ വിരിഞ്ഞ സൗഹൃദം
നനുത്ത ശിശിരവും വിടര്‍ന്ന വസന്തവും നമ്മുക്കു ചുറ്റും കടന്നു വന്നു പൊയ്.......
ഇടയിലെപ്പൊഴൊ പ്രണയകാലവും കവിത പൊലെ നാം തമ്മില്‍ പറഞ്ഞതും
കതിരുവീശിയ പാടമൊന്നതില്‍ പാട്ടുമൂളി നാം മഴ നനഞ്ഞതും
ഉള്ളില്‍ തൊന്നുന്ന കുഞ്ഞു കുസൃതികള്‍ തമ്മില്‍ മെല്ലെ പറഞ്ഞു തീര്‍ത്തതും
പിന്നെ എപ്പൊഴൊ കുഞ്ഞുപരിഭവം മഞ്ഞുതുള്ളി പൊല്‍ മെല്ലെ അലിഞ്ഞതും
നിറയെ സ്വപ്നങ്ഗള്‍ പൊഴിയും നിരത്തിന്‍റെ ഇടവഴികളില്‍ പലരും പിരിഞ്ഞു പൊയ്
അവരിലൊന്നായി നാമും പിരിഞ്ഞുപൊയ്
വെറുതെ നല്ലൊരു ഒഴിവുകാലത്തിനായ്.........
തിരികെ വന്നെന്‍റെ അരികില്‍ നിന്നു നീ
വിറയലൊടെ എന്‍ ചെവിയില്‍ മന്ത്രിച്ചു
വിട പറയുന്ന നേരമെന്തിനീ പ്രണയമെന്നുമീ സൗഹൃദം മതി...........
പ്രണയമെന്നതു മിഴിനിറക്കുന്ന കദന കഥയെന്നറിഞ്ഞു പിന്നെ ഞാന്‍ .........
പല ദിനത്തിലെ കണ്ടുമുട്ടലിന്‍ സ്മരണ മെല്ലെ പൊടിഞ്ഞെന്‍ മിഴികളില്‍ ........
നിറയെ സ്നേഹം പകര്‍ന്നു നല്‍കിയ
പ്രിയ സുഹ്രുത്തെ നിനക്കു മംഗളം