Thursday, November 10, 2011

Ninte Ormakku 2

നിലാവിന്‍ നറുവെളിച്ചത്തില്‍ അങ്ങിങ്ങു നീളുന്ന നിഴല്‍ രൂപങ്ങള്‍ പോല്‍
നിദ്രതന്‍ ആലസ്യത്തില്‍ നിന്‍ ഓര്‍മമകള്‍ പൊള്ളുന്നു ഉമിത്തീയിലെന്ന പോല്‍
കരിയില വീണുനിറഞ്ഞൊരാ ചെമ്മണ്‍ പാതയില്‍ അവസാനമായ് കണ്ടു
അന്തമില്ലാ വഴിയില്‍ എന്നെ തനിച്ചാക്കി നടന്നു പോയ് ഏറെ ദൂരേക്കു നീ...

പറഞ്ഞില്ല യാത്രാമൊഴികളെങ്കിലും അറിഞ്ഞു ഞാനും നീയും
കാത്തിരിക്കേണ്ട ദൂരം
മിഴിനീരേറെ പൊഴിച്ചു ഞാന്‍ പിന്നെ പറഞ്ഞു സ്വയം എന്നോടു മാത്രമായ്
പിറന്ന മണ്ണിന്‍ മാനത്തിനായ് പോരാടുവാന്‍ പോകുന്നവന്‍,മിഴി നിറക്കാതെ
കാത്തിരിക്കേണം അവന്റെ വിജയത്തിനായ് മടക്കയാത്രക്കയ്...

കൊഴിഞ്ഞു ദിനങ്ങളേറെ അറിഞ്ഞോ നീ ജീവന്റെ പുതു ചലനങ്ങള്‍
മണ്ണില്‍ പിറന്നു വീണൊരാ പുതിയ പുല്‍നാമ്പിന്‍ വെട്ടം
മുട്ടത്തെ മാവിന്‍ ചോട്ടില്‍ വിടര്‍ന്ന മുല്ലപ്പൂക്കള്‍
പറഞ്ഞു കാതില്‍ മെല്ലെ ഇതു നിന്‍ സമ്മാനമാ........

കൊഴിഞ്ഞ ദിനങ്ങളില്‍ കാത്തിരുന്നു ഉണ്ണീം ഞാനും
അവന്റെ അച്ചന്റെ മടക്കയാത്രക്കായ്
പുലര്‍ച്ചെ നിര്‍മ്മാല്യത്തിന്‍ നിറഞ്ഞ പുണ്യത്തില്‍ ഞാന്‍ ജപിച്ചു
മന്ത്രാക്ഷരം നിനക്കായ് ദേശത്തിനായ്........

ഇടിമിന്നലില്‍ ഞെട്ടും ഉണ്ണിയോടു ഞാന്‍ ചൊല്ലി ഭയം
വേണ്ടൊരിക്കലും ധീരനാം ജവാന്റെ പുത്രാ
കാത്തിരിപ്പിന്‍ ദൂരം കൂടുന്നെന്നറിഞ്ഞു ഞാന്‍,
വേനലില്‍ മഴക്കെന്നപോല്‍ വിരഹത്തിന്‍ നോവ്........

പുതുവര്‍ഷം പിറന്നന്നു ഞാന്‍ അറിഞ്ഞു എന്‍ സ്വപ്നങ്ങള്‍
കരിഞ്ഞു വീണീ മണ്ണില്‍, പോറ്റമ്മതന്‍ വിജയത്തിനായ്
ഉരുകീ ഞാനാചൂടില്‍ ഏറെ നാള്‍ എന്നകിലും മഴയായ്
പെയ്തു എന്നില്‍ ഉണ്ണിതന്‍ കിളിക്കൊന്ചല്‍

അരികത്തുറങ്ങുന്ന അവനെ കാണുന്നേരം
അറിയാം എനിക്കു നീ ഇവിടെ തന്നെ എന്നും

No comments: