I love memories..and i know they will never come back....but i like them..Bcoz they play a very confusing role...They make u laugh when u remember the time u cried together...But make u cry when u remember the time u lauhed together..Here i am for sharing my memories............
Thursday, November 10, 2011
Ninte Ormakku 2
Saturday, October 29, 2011
Sunday, October 2, 2011
തെരുവു ബാല്യം
ഉമ്മറപ്പടിയില്‍ നിന്നു ചിണുങ്ങിയ കുഞ്ഞു മകളെ എന്‍ പൊന്നൊമനയെ
നല്ലൊരു സമ്മാനം വാങ്ങിവരാം നിനക്കിന്നു തിരികെ ഞാന്‍ വരും നേരത്ത്
എന്നു പറഞ്ഞു ചിരിപ്പിച്ചവളെ ഞാന്‍ മെല്ലെ നടന്നു മേല്പ്പാലത്തിന്നടിയിലൂടെ
കീശയിലാകെയുള്ളന്‍പതു രൂപാനോട്ടാല്‍ എന്തു ഞന്‍ വാങി തരുമെന്റെ പൈതലേ
എന്ന വിചാരത്തില്‍ മുങ്ങി മുഴുകി ഞന്‍ മുന്‍പോട്ടു മെല്ലെ നടന്നു പോയീടവേ
പിന്‍വിളി കേട്ടു തിരിഞ്ഞു നോക്കിയ നേരം കണ്ടു ആ കുഞ്ഞു കരതലം
നീട്ടിയാചിച്ചിടും ദൈന്യതയാര്‍ന്നൊരു പിന്ചു ബാല്യത്തിനെ...
കൈയില്‍ പിടിച്ചോരാ കിഴിഞ്ഞ ഭിക്ഷാപാത്രത്തെക്കാള്‍ വേദന തോന്നിപ്പിക്കും അവന്റെ രൂപമിപ്പൊള്‍
അമ്മ തന്‍ ദുഗ്ദം കൊതിക്കും ചൊടികളും ജ്ടരാഗ്നിയാല്‍ തളരും മിഴികളും
ഇവനാണു നാളെ തന്‍ വാഗ്ദാനമെന്നു മഹാന്‍മാര്‍ പുകഴ്ത്തും നാളത്തെ തലമുറ
ഊള്ളില്‍ തിളച്ച വികാരത്താല്‍ വാത്സല്യത്താല്‍ നീട്ടിയ കയ്യില്‍ പിടിച്ച മാത്രയില്‍
കൈ വിടുവിച്ചോടിയവനമ്മതന്‍ പിന്നിലൊളിച്ചു നിന്നു.
നൊന്തു പെറ്റൊരീ കുഞ്ഞിനെ ഭിക്ഷയാചിപ്പിക്കുന്നുവൊ എന്നു ശകാരിച്ചവളെ ഞാന്‍
അതു കേട്ടനേരം ചൊന്നാളവളെന്നോടു വയ്യ ഈ അസുര ജന്മത്തെ പേറുവാന്‍
കൊല്ലാന്‍ കഴിഞ്ഞീല മകനായ് പിറന്നു പോയില്ലേ, മനമിങ്കല്‍ സഹതാപം ഇരമ്പുന്നു എന്നാകില്‍
മാന്യദേഹമെ കൊണ്ടു പൊവുക നിന്‍ വര്‍ഗ്ഗത്തില്‍ ഒരുവനേകിയ ഈ ജന്മത്തേകൂടി...
ചെറുതായി ഒരു മാത്രയെങ്കിലും ഞാന്‍ ആ തെരുവു പെണ്ണിന്‍ മുന്‍പില്‍
കുനിഞ്ഞ ശിരസ്സോടെ നടന്നു നീങ്ങും നേരം കെട്ടു ഞാന്‍ അസഭ്യശരങ്ങളും ശകാരങ്ങളും
പിന്തുടര്‍നെത്തിയ കുഞ്ഞു വിരല്‍ സ്പര്‍ശത്തിന്‍ പ്രേരണ
കഴിഞ്ഞീല ചരിക്കുവാനൊട്ടും തനുവിനും എന്‍ മനസ്സിനും.
തരിക നിന്‍ കുഞ്ഞിനെ വളര്‍ത്തിടാം ഞാന്‍ മകനായ് എന്നും
പറഞ്ഞു തീരുംമുന്‍പേ ചൊല്ലിയാ പെണ്ണളാവള്‍ എന്‍ അന്നത്തിന്‍ അംശമാണവനിന്ന്
തരിക അവനു പകരമായ് എന്തെകിലും എന്‍ കൈയ്യില്‍
മാതൃത്ത്വമെന്ന മൂന്നക്ഷരത്തിന്‍ അര്‍ത്ഥമോ നാരീ നീയും,
അചഛനുപേക്ഷിച്ചിട്ടും പെറ്റു പോറ്റിയൊരമ്മേ നമിക്കുന്നു ഞാന്‍ ആ പാദം വൈകിപോയെന്നാകിലും
കൊടുത്തു ഞാന്‍ എന്‍ കയ്യില്‍ ആകെയ്യുള്ളന്‍പതു രൂപ
മകളേ നിനക്കിതാ എന്‍ അമൂല്യമാം സമ്മാനം,സ്നേഹിക്ക ഇവനെക്കൂടി
പിറക്കാത്തൊരനുജനായ് എന്നും
Thursday, June 9, 2011
ഓര്‍മ്മകളില്‍ ഒരു ബാല്യം
Saturday, October 30, 2010
Makane ninnodu
ഒന്നു നീ ഓര്‍ക്കുക നിന്‍ അധരത്തിലെ
മഞ്ഞുനീര്‍ തുള്ളികള്‍ മെല്ലെ മറഞ്ഞിടും
തേന്‍കണം ഇറ്റുന്ന ചുണ്ടു വരണ്ടിടും
പൂവിതളാകുന്ന കൈവിരല്‍ തുമ്പിലും
കാലത്തിന്‍ ഞൊറിവുകള്‍ ചിത്രം വരച്ചിടും
സ്ഫുടമാര്‍ന്നു ചൊരിയുന്ന മധുരമാം ഭാഷണം
വിറയാര്‍ന്ന നേര്‍ത്ത വിലാപങ്ങളായിടും
ചടുലമാം നിന്ടെ ചലങ്ങളൊക്കെയും
ഗതിമന്ദമായ ദീര്‍ഘ പ്രയാണങ്ങളായിടും
വാര്‍ദ്ധക്യമെന്ന ആ ജീവസായഹ്നത്തില്‍
അന്നൊരുപക്ഷേ നീ തനിച്ചായിടും
നിന്‍ സഖി പോലും അരികിലുണ്ടാവില്ല
കയ്പു നിറഞൊരാവാര്‍ദ്ധക്യകാലത്തില്‍
നീ വാടി തളര്‍ന്നൊരു പൂവായ് തീര്‍ന്നിടും
ഈ ചെറുമൊട്ടുകള്‍ വിടര്‍ന്ന പൂക്കളായ് മാറിടും
അന്നു ഞാന്‍ ഉണ്ടാവില്ലതുനിശ്ചയമെങ്കിലും
കണ്ണുനീരാല്‍ നീ എന്‍ പാദങ്ങള്‍ കഴുകിടും
ഇന്നെനിക്കു നീ ഏകിയോരീ വാസസ്ഥാനമാം
ചവറ്റുകുട്ടയില്‍ നിന്നിടം കാണുന്നു ഞാന്‍
എങ്കിലുമെന്‍ ഹൃത്തടം മന്ത്രിക്കുന്നു എന്‍
ചോരയാണു നീ എന്‍ പേറ്റുനോവാണു നീ
വരരുതീഗതിയെന്‍ മകനേ നിനക്കൊരൊക്കലും
അതീ മാതൃഹൃദയത്തിനു താങ്ങവതലൊരുനാളും
Friday, July 25, 2008
NINTE ORMAKKU
വിജനമാമൊരീ ഇടവഴിയില്‍ ഞാന്‍ തനിയെ ദൂരെ നടന്നു പോയീടുംപോള്‍
എന്‍ ഓര്‍മ്മകളില്‍ നിറയുന്നു നിന്‍ മുഖം നിറയെ സ്വപ്നങള്‍ വിരിഞ്ഞ സൗഹൃദം
നനുത്ത ശിശിരവും വിടര്‍ന്ന വസന്തവും നമ്മുക്കു ചുറ്റും കടന്നു വന്നു പൊയ്.......
ഇടയിലെപ്പൊഴൊ പ്രണയകാലവും കവിത പൊലെ നാം തമ്മില്‍ പറഞ്ഞതും
കതിരുവീശിയ പാടമൊന്നതില്‍ പാട്ടുമൂളി നാം മഴ നനഞ്ഞതും
ഉള്ളില്‍ തൊന്നുന്ന കുഞ്ഞു കുസൃതികള്‍ തമ്മില്‍ മെല്ലെ പറഞ്ഞു തീര്‍ത്തതും
പിന്നെ എപ്പൊഴൊ കുഞ്ഞുപരിഭവം മഞ്ഞുതുള്ളി പൊല്‍ മെല്ലെ അലിഞ്ഞതും
നിറയെ സ്വപ്നങ്ഗള്‍ പൊഴിയും നിരത്തിന്‍റെ ഇടവഴികളില്‍ പലരും പിരിഞ്ഞു പൊയ്
അവരിലൊന്നായി നാമും പിരിഞ്ഞുപൊയ്
വെറുതെ നല്ലൊരു ഒഴിവുകാലത്തിനായ്.........
തിരികെ വന്നെന്‍റെ അരികില്‍ നിന്നു നീ
വിറയലൊടെ എന്‍ ചെവിയില്‍ മന്ത്രിച്ചു
വിട പറയുന്ന നേരമെന്തിനീ പ്രണയമെന്നുമീ സൗഹൃദം മതി...........
പ്രണയമെന്നതു മിഴിനിറക്കുന്ന കദന കഥയെന്നറിഞ്ഞു പിന്നെ ഞാന്‍ .........
പല ദിനത്തിലെ കണ്ടുമുട്ടലിന്‍ സ്മരണ മെല്ലെ പൊടിഞ്ഞെന്‍ മിഴികളില്‍ ........
നിറയെ സ്നേഹം പകര്‍ന്നു നല്‍കിയ
പ്രിയ സുഹ്രുത്തെ നിനക്കു മംഗളം